Latest NewsKeralaNews

മേയറിന് തുടരാൻ അർഹതയില്ല: രാജിവെച്ച് പുറത്തുപോകണമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയർക്ക് ഒരു നിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ലെന്നും രാജിവെച്ചു പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷയ്ക്ക് ഐഎസുമായി അടുത്ത ബന്ധം

മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി പ്രവർത്തകർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. മന്ത്രിയായിരിക്കെ സ്വന്തം ലെറ്റർ പാഡിൽ ഇ പി ജയരാജൻ ബന്ധുനിയമനത്തിന് കത്ത് എഴുതിയതിനു സമാനമായ സംഭവമാണിത്. ഇക്കാര്യത്തിൽ ഇ പി രാജിവെച്ചത് ആരും മറന്നിട്ടില്ല. അതേ സ്വജനപക്ഷപാതമാണ് മേയർ പ്രകടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

നേരത്തെ യഥേഷ്ടം പിൻവാതിൽ നിയമനം നടത്തിയ സി പി എം ഇപ്പോൾ മുൻവാതിൽ തുറന്നിരിക്കുകയാണ്. യാതൊരു ഉളുപ്പുമില്ലാതെ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, സഖാക്കൾക്ക് വിൽപ്പനയ്ക്ക് വയ്ക്കാൻ സർക്കാർ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് സിപിഎം മറക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. ഒരു സർക്കാർ ജോലിയെന്ന സ്വപ്നവുമായി ലക്ഷകണക്കിന് ചെറുപ്പക്കാർ കാത്തിരിക്കുമ്പോൾ സഖാക്കൾക്കായി തൊഴിൽ ദാനം സംഘടിപ്പിക്കുകയാണ് സിപിഎമ്മും അവരുടെ കളിപ്പാവയായ മേയറും. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സിപിഎമ്മിന്റെ ഭരണകാലയളവിൽ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പിഎസ്‌സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും അദ്ദേഹം അറിയിച്ചു.

Read Also: ‘വിമർശിക്കുന്നവരുടെ യോഗ്യത എന്ത്? സിനിമയിൽ എത്താൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ’: റോഷൻ ആന്‍ഡ്രൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button