KeralaLatest NewsNews

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും. നാല് ദിവസമായി അടഞ്ഞ് കിടക്കുന്ന കോളജ് തുറക്കാന്‍ കോളേജിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് എതിരെ പരാതി ലഭിക്കുന്നതിന് അനുസരിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തില്‍ എസ്.എഫ്.ഐ, കെ.എസ്‍.യു തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. വൈകീട്ട് ആറിന് ശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ തുടരുന്നത് വിലക്കാൻ യോഗം തീരുമാനിച്ചു. ഹോസ്റ്റലിലെ അനധികൃത താമസക്കാ‌രെ ഇതിൽ നിന്നും ഒഴിവാക്കും. ഈ നടപടികൾ ഉറപ്പിക്കാൻ ക്യാമ്പസിൽ  പോലീസിന്റെ സാന്നിധ്യമുണ്ടാകും.

കഴിഞ്ഞ ബുധനാഴ്ച ക്യാമ്പസിലും പുറത്ത് ജനറൽ ആശുപത്രിക്ക് സമീപവും വച്ച് ഉണ്ടായ എസ്.എഫ്.ഐ- കെ.എസ്‍.യു ഏറ്റുമുട്ടലില്‍ 17 പേർക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച ക്യാമ്പസിനകത്ത് വിദ്യാ‍ർത്ഥിനിയെ ശല്യപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടയടിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button