Food & CookeryLife Style

വീട്ടില്‍ തന്നെ രുചിയേറുന്ന കോളിഫ്‌ളവര്‍ കട്‌ലറ്റ് എളുപ്പത്തില്‍ തയ്യാറാക്കാം

ഒരു ഇടത്തരം കോളിഫ്‌ളവര്‍ പത്തു മിനിറ്റ് തിളച്ച വെള്ളത്തില്‍ മുക്കി വച്ച ശേഷം പൊടിയായി അരിയുക. രണ്ടു സവാളയും അഞ്ചു പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചിയും പൊടിയായി അരിഞ്ഞു വയ്ക്കുക. രണ്ടു വലിയ ഉരുളക്കിഴങ്ങും 50 ഗ്രാം ഗ്രീന്‍പീസും ഒരു ചെറിയ കാരറ്റും വെവ്വേറെ വേവിച്ചു വയ്ക്കുക. ഒരു പാന്‍ ചൂടാക്കി മൂന്നു വലിയ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള അരിഞ്ഞതു വഴറ്റുക.

Read Also: നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

ഇതില്‍ കോളിഫ്ളവറും കാരറ്റും പച്ചമുളകും ഇഞ്ചിയും ചേര്‍ത്തു നന്നായി വഴറ്റുക. ഉടച്ചു വച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും പാകത്തിനുപ്പും അര ചെറിയ സ്പൂണ്‍ സോയാസോസും ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കുക. ചെറുചൂടോടെ ചെറിയ ഉരുളകളാക്കി കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തുക. മൂന്നു മുട്ടവെള്ള അടിച്ചതും 250 ഗ്രാം റൊട്ടിപ്പൊടിയും എടുത്തു വയ്ക്കുക. തയാറാക്കിയ കട്‌ലറ്റ് മുട്ടവെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ നിറത്തില്‍ വറുത്തെടുക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ചു ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

shortlink

Post Your Comments


Back to top button