
ബാലരാമപുരം∙ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബൈക്കുമായി മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കൽ സ്റ്റോറിലെത്തി ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തുകടന്ന കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. ബാലരാമപുരം പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
3.5 പവൻ മാലയാണ് പ്രതികൾ പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞത്. മലയിൻകീഴ് അന്തിയൂർക്കോണം ലക്ഷംവീട് കോളനിയിൽ ശ്രീക്കുട്ടൻ എന്നുവിളിക്കുന്ന അരുൺ(24), അന്തിയൂർക്കോണം പുല്ലുവിള കിഴക്കേക്കര പുത്തൻ വീട്ടിൽ നന്ദു എന്നുവിളിക്കുന്ന രതീഷ്(24), പെരുകുളം ബഥനിപുരം ചെവിയൻകോട് വടക്കിൻകര പുത്തൻവീട്ടിൽ മനോജ്(22) എന്നിവരാണ് അറസ്റ്റിലായത്.
ബാലരാമപുരം താന്നിവിളയിലെ ഉത്രാടം മെഡിക്കൽ സ്റ്റോറിലാണ് സംഭവം. ആളൊഴിഞ്ഞ സമയം നോക്കി കടയിൽ കയറി മരുന്നും മിഠായിയും വാങ്ങിയ ശേഷം ജീവനക്കാരി ബാക്കിതുക എടുക്കുന്നതിനിടെ ഒന്നാം പ്രതിയായ അരുൺ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ജീവനക്കാരി പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
Post Your Comments