തലവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകും. പ്രത്യേകിച്ചും രാവിലെ അനുഭവപ്പെടുന്ന തലവേദനയ്ക്ക്. ജോലിഭാരവും അമിത സമ്മര്‍ദ്ദവും ഉണ്ടാകുമ്പോള്‍ തലവേദന അനുഭവപ്പെടാത്തവര്‍ ചുരുക്കമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഏതുപ്രായക്കാര്‍ക്കും തലവേദന ഉണ്ടാകാം. അതുകൊണ്ട് തന്നെ തലവേദന സാധാരണ രോഗമായി കണക്കാക്കാറുമുണ്ട്.
ഏതുതരം തലവേദനയാണെന്ന് കണ്ടെത്തി അതിനനുയോജ്യമായ ചികിത്സ ആരംഭിക്കുന്നതാണ് ഉത്തമം. അതോടൊപ്പം തലവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.
ഉറക്കക്കുറവ്, കാലാവസ്ഥ വ്യത്യാസങ്ങള്‍, ചില പെര്‍ഫ്യൂമിന്റെ ഗന്ധം അങ്ങനെ ഓരോ വ്യക്തികള്‍ക്കും ഓരോ തരത്തിലായിരിക്കും ഉത്തേജക ഘടകങ്ങള്‍ ഉണ്ടാകുന്നത്. ചികിത്സയോടൊപ്പം ഇവയും നിയന്ത്രിച്ചെങ്കില്‍ മാത്രമേ ചികിത്സ പൂര്‍ണമായും ഫലപ്രദമാകൂ.
പ്രൈമറി വിഭാഗത്തില്‍പ്പെടുന്ന തലവേദനയാണെങ്കില്‍ യോഗ, മറ്റ് വ്യായാമങ്ങള്‍ എന്നിവ പരിശീലിക്കാവുന്നതാണ്. കാപ്പിയുടെ അമിത ഉപയോഗമുള്ളവര്‍ അതും നിയന്ത്രിക്കണം.
ചികിത്സയുടെ പ്രാരംഭം തലവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുകയെന്നതാണ്. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ തലവേദന ഉണ്ടാകുന്നുണ്ടെങ്കില്‍ എത്രയും വേഗം ചികിത്സ തേടേണ്ടതുണ്ട്.
കഫൈന്റെ ഉപയോഗം പെട്ടെന്ന് നിയന്ത്രിക്കുമ്പോള്‍ ചിലപ്പോള്‍ തലവേദന കൂടാന്‍ സാധ്യതയുണ്ട്. പ്രൈമറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തലവേദന മെഡിറ്റേഷനിലൂടെയും ഉത്തേജന ഘടകങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെയും ഒരു പരിധി വരെ പരിഹരിക്കാനാകും.
സെക്കന്‍ഡറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തലവേദനയാണെങ്കില്‍ ബ്രെയിന്‍ ട്യൂമര്‍ , ശ്വാസകോശ രോഗങ്ങള്‍, സ്ലീപ് അപ്നിയ തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കുമ്പോള്‍ സ്വാഭാവികമായും തലവേദന കുറയാറുണ്ട്.
തലയിലോ കഴുത്തിന്റെ മേല്‍ഭാഗത്തോ ഉണ്ടാകുന്ന വേദനയാണ് തലവേദനയായി പൊതുവേ പറയപ്പെടുന്നത്. തലവേദന പലതരത്തിലുണ്ടെങ്കിലും പ്രധാനമായും രണ്ടായി തരംതിരിക്കാം. പ്രൈമറി അല്ലെങ്കില്‍ സെക്കന്‍ഡറി എന്നിങ്ങനെ.
പ്രൈമറി: പ്രത്യേക കാരണങ്ങളില്ലാതെ ഇടവേളകളില്‍ ഉണ്ടാകുന്ന തലവേദനയാണ് പ്രൈമറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സ്‌കാന്‍ ചെയ്താലും കാരണങ്ങള്‍ ഒന്നും തന്നെ ഇത്തരം തലവേദനയ്ക്ക് ഉണ്ടാകില്ല. മൈഗ്രേന്‍, ക്ലസ്റ്റര്‍ മൈഗ്രേന്‍ തുടങ്ങിയവ പ്രൈമറി വിഭാഗത്തിലുള്‍പ്പെടുന്നവയാണ്.
സെക്കന്‍ഡറി: മറ്റ് കാരണങ്ങള്‍കൊണ്ടോ അല്ലെങ്കില്‍ അസുഖങ്ങള്‍ മൂലമോ തലവേദനയുണ്ടാകുന്നത് സെക്കന്‍ഡറി വിഭാഗത്തില്‍പ്പെടും. മെനിജൈറ്റിസ്, കഴുത്തിലെ സ്പോണ്ടിലോസിസ്, ഗ്ലോക്കോമ, ബ്രെയിന്‍ ട്യൂമര്‍, സ്ലീപ് അപ്നിയ തുടങ്ങിയ കാരണങ്ങള്‍ മൂ ലവും തലവേദന ഉണ്ടാകും.
Post Your Comments