Latest NewsNewsTechnology

ഡിജിലോക്കറിലെ രേഖകൾ ഇനി വാട്സ്ആപ്പിലും ഡൗൺലോഡ് ചെയ്യാം, വിശദവിവരങ്ങൾ ഇങ്ങനെ

MyGov Bot ലഭിക്കുന്നതിനായി 9013151515 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുക

ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. നിരവധി സേവനങ്ങൾ ഇതിനോടകം വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തിൽ, ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ വാട്സ്ആപ്പ് മുഖാന്തരം ഡൗൺലോഡ് ചെയ്യാവുന്നതാണ്. കേന്ദ്രസർക്കാറിന്റെ MyGov ചാറ്റ് ബോട്ട് സംവിധാനത്തിലൂടെയാണ് രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. ഇവ എങ്ങനെയെന്ന് പരിചയപ്പെടാം.

MyGov Bot ലഭിക്കുന്നതിനായി 9013151515 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുക. തുടർന്ന് ഈ നമ്പറിലേക്ക് ‘Hi’ എന്ന സന്ദേശം അയച്ചതിനു ശേഷം, ഡിജിലോക്കർ വിശദാംശങ്ങളും ആധാർ കാർഡ് നമ്പറും നൽകണം. ആധാർ ഉപയോഗിച്ചുള്ള ഒറ്റത്തവണ അംഗീകരിക്കൽ പ്രക്രിയ പൂർത്തീകരിച്ചാൽ മാത്രമാണ് രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.

Also Read: താരനും മുടികൊഴിച്ചിലും തടയാൻ വെളിച്ചെണ്ണയും കറിവേപ്പിലയും!

പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി, വാഹന രജിസ്ട്രേഷൻ രേഖ, പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്ക് ലിസ്റ്റ് എന്നിവയാണ് വാട്സ്ആപ്പ് മുഖാന്തരം ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. രേഖകൾ ഓൺലൈനായി സൂക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ അവതരിപ്പിച്ച സേവനമാണ് ഡിജിലോക്കർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button