Latest NewsNewsBusiness

നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ഇസാഫ് ബാങ്ക്

മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ നിരക്ക് 8.50 ശതമാനമായാണ് വർദ്ധിപ്പിച്ചിട്ടുള്ളത്

സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്ത് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. സാധാരണക്കാർക്ക് പുറമേ, മുതിർന്ന മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. നവംബർ ഒന്നു മുതൽ പ്രാബല്യത്തിലായ നിരക്കുകൾ നവംബർ 30 വരെ കാലാവധിയുള്ളവയാണ്.

മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ നിരക്ക് 8.50 ശതമാനമായാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. കൂടാതെ, വിവിധ കാലയളവിലുള്ള റസിഡന്റ്, എൻആർഒ, എൻആർഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റ് പലിശ നിരക്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 999 ദിവസം കാലാവധിയുള്ള റസിഡന്റ്, എൻആർഒ, എൻആർഇ നിക്ഷേപങ്ങൾക്ക് 8 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

Also Read: പഞ്ചാബില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി കര്‍ഷകരുടെ തീയിടല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button