തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ജാമ്യം. പരാതിക്കാരിയായ യുവതിയെ അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചു എന്ന കേസിൽ, തിരുവനന്തപുരം സെഷൻസ് കോടതിയാണ് എൽദോസ് കുന്നപ്പിള്ളിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കോടതി മുമ്പാകെ ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെയ്ക്കണം, രണ്ട് ദിവസം പോലീസിന് മുന്നിൽ ഹാജരാകണം, കേരളം വിട്ട് പുറത്ത് പോകരുത് എന്നീ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഗൂഗിൾ: സ്ട്രീറ്റ് വ്യൂ ആപ്പിന്റെ സേവനം നിർത്തലാക്കുന്നു
എൽദോസ് കുന്നപ്പിള്ളിയും മൂന്ന് അഭിഭാഷകരും വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽവച്ച് ഭീഷണിപ്പെടുത്തിയതായും ഓഫീസിലെ വാതിൽ പൂട്ടിയിട്ട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചതായുമാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്. എംഎൽഎക്കെതിരെ നൽകിയത് കള്ളക്കേസാണെന്ന് എഴുതിയ മുദ്രപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.
അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
നേരത്തെ പരാതിക്കാരി നൽകിയ ലൈംഗിക പീഡന കേസിലും എൽദോസ് കുന്നപ്പിള്ളിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പീഡന കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയെ പരാതിക്കാരിയുടെ വീട്ടിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
Post Your Comments