Latest NewsIndiaNews

എഎപിയ്ക്ക് അവസരം നൽകിയാൽ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെജ്‌രിവാള്‍

ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. എപിയ്ക്ക് അവസരം നൽകിയാൽ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

‘ഞാന്‍ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. എനിക്ക് ഒരു അവസരം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സൗജന്യ വൈദ്യുതി തരാം, സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കാം, നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം’, കെജ്‌രിവാള്‍ വ്യക്തമാക്കി.

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പഞ്ചാബിന് ശേഷം രണ്ട് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ശക്തികേന്ദ്രമായ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തും പിടിച്ചടക്കാമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. എഎപി 182 ല്‍ 90 മുതല്‍ 95 സീറ്റില്‍ വരെ ജയിക്കുമെന്നും കാര്യങ്ങളുടെ സ്ഥിതി ഈ നിലയിലാണ് തുടരുന്നതെങ്കില്‍ 150 സീറ്റ് വരെ ജയിക്കാന്‍ സാധ്യതയുണ്ടെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button