ഇന്ന് മിക്ക ആളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. പ്രധാനമായും കൗമാരക്കാരിൽ കാണുന്ന ഈ സൗന്ദര്യം പ്രശ്നം ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവ ഉണ്ടാക്കുന്നു. പലപ്പോഴും മുഖക്കുരു മാറിയാലും അവയുടെ പാടുകൾ ചർമ്മത്തിൽ നിലനിൽക്കാറുണ്ട്. അത്തരത്തിൽ മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ സഹായിക്കുന്ന ചില പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.
മുഖക്കുരു കാരണം ഉണ്ടാക്കുന്ന പാടുകൾ നീക്കം ചെയ്യാൻ ചെറുനാരങ്ങ നീര് മികച്ച ഓപ്ഷനാണ്. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് പാടുകളും അടയാളങ്ങളും ഇല്ലാതാക്കും. 5 തുള്ളി മുതൽ 6 തുള്ളി വരെ ചെറുനാരങ്ങാ നീര് എടുത്തതിനു ശേഷം അൽപം വെള്ളത്തിൽ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖക്കുരുവുള്ള ഭാഗങ്ങളിൽ പുരട്ടിയതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
Also Read: നോക്കിയ ജി60 5ജി: ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
ആന്റി- ഓക്സിഡന്റുകളും ആന്റി- ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയ ഒന്നാണ് മഞ്ഞൾ. നിരവധി ഔഷധ ഗുണങ്ങളാണ് മഞ്ഞളിൽ അടങ്ങിയിട്ടുള്ളത്. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എടുത്തതിനുശേഷം അതിലേക്ക് റോസ് വാട്ടർ അല്ലെങ്കിൽ പാൽ എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലായാൽ മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കാനും മികച്ച ഓപ്ഷനാണ് മഞ്ഞൾ.
Post Your Comments