KeralaLatest NewsNews

സപ്ലൈകോ വില്‍പ്പനശാലകളിലെത്തുന്ന ഉപഭോക്താക്കളെ ജീവനക്കാര്‍ കൂപ്പുകൈകളോടെ നമസ്‌കാരം പറഞ്ഞ് വരവേല്‍ക്കണമെന്നു നിര്‍ദ്ദേശം

തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പനശാലകളിലെത്തുന്ന ഉപഭോക്താക്കളെ ജീവനക്കാര്‍ കൂപ്പുകൈകളോടെ നമസ്‌കാരം പറഞ്ഞ് വരവേല്‍ക്കണമെന്നു നിര്‍ദ്ദേശം.

read also: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു

കേരളപിറവി ദിനമായ ഇന്നു മുതല്‍ ഒരാഴ്ചക്കാലം ഇതു കാര്യക്ഷമമായി നടപ്പിലാക്കണമെന്നും സിഎംഡി നിര്‍ദേശം നല്‍കി. സപ്ലൈകോ വില്‍പ്പനശാലകളിലെത്തുന്ന ഉപഭോക്താക്കളോട് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റം സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജൂണ്‍ മാസം ഒന്നു മുതല്‍ ജീവനക്കാര്‍ കൂപ്പുകൈകളോടെ നമസ്‌കാരം പറഞ്ഞ് ഉപഭോക്താക്കളെ വരവേല്‍ക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍, പലയിടത്തും ഇതു പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ ഇതു കൃത്യമായി പാലിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാന്‍ മേഖലാ, ഡിപ്പോ മാനേജര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button