കണ്ണൂര്‍: കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. താരാമംഗലത്ത് മാത്തുക്കുട്ടി (60) ആണ് മരിച്ചത്. മകനെ ഡൈവിങ് പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സ് (18) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടുമുറ്റത്തെ കിണറ്റിലാണ് കാര്‍ വീണത്. ഉച്ചയോടെയായിഉർന്നു സംഭവം. ഡ്രൈവിങ് പഠനത്തിനിടെ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു. മുൻഭാഗം കുത്തി വീണതിനാൽ മാത്തുക്കുട്ടിക്ക് പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.
Post Your Comments