Latest NewsKeralaNews

ലഹരി വിരുദ്ധ ക്യാമ്പയ്ൻ: നവംബർ 1 വരെ പോലീസ് പിടികൂടിയത് 158.46 കിലോ കഞ്ചാവ്

തിരുവനന്തപുരം: ഒക്ടോബർ ആറു മുതൽ നവംബർ ഒന്നുവരെ സർക്കാർ നടത്തിയ ലഹരിവിരുദ്ധ ക്യാമ്പയ്ൻ കാലയളവിൽ ലഹരികടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3071 പേർ അറസ്റ്റിലായതായി കേരളാ പോലീസ്. രജിസ്റ്റർ ചെയ്തത് 2823 കേസുകൾ. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണെന്നും പോലീസ് വ്യക്തമാക്കി. 437 പേരാണ് എറണാകുളത്ത് അറസ്റ്റിലായത്. കോട്ടയത്ത് 390 പേരും ആലപ്പുഴയിൽ 308 പേരും ഇക്കാലയളവിൽ അറസ്റ്റിലായി. ഏറ്റവും കുറവ് പേർ പിടിയിലായത് (15) പത്തനംതിട്ടയിലാണ്.

Read Also: അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്‌ക്കരിക്കും: ആരോഗ്യമന്ത്രി

ക്യാമ്പയിൻ കാലയളവിൽ ഏറ്റവും കൂടുതൽ കേസുകൾ (405) രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്. കോട്ടയത്ത് 376 കേസുകളും ആലപ്പുഴയിൽ 296 കേസുകളും കണ്ണൂരിൽ 286 കേസുകളും ക്യാമ്പയിൻ കാലയളവിൽ രജിസ്റ്റർ ചെയ്തു. മലപ്പുറത്ത് 241 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ (45). ക്യാമ്പയിൻ കാലയളവിൽ 158.46 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 1.75 കിലോ എം.ഡി.എം.എയും 872 ഗ്രാം ഹാഷിഷ് ഓയിലും 16.91 ഗ്രാം ഹെറോയ്‌നും പിടിച്ചെടുത്തു.

ഇക്കാലയളവിൽ ഏറ്റവും കൂടുതൽ എം.ഡി.എം.എ പിടിച്ചെടുത്തത് (920.42 ഗ്രാം) പിടിച്ചെടുത്തത് തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ 536.22 ഗ്രാമും കാസർഗോഡ് ജില്ലയിൽ 80.11 ഗ്രാമും എംഡിഎംഎ പിടികൂടി. കൊല്ലം ജില്ലയിൽ 69.52 ഗ്രാമും കോഴിക്കോട് ജില്ലയിൽ 48.85 ഗ്രാമും എറണാകുളം ജില്ലയിൽ 16.72 ഗ്രാമും എംഡിഎംഎ പിടികൂടി. ഇതേ കാലയളവിൽ കണ്ണൂർ ജില്ലയിൽ 9.42 ഗ്രാമും തൃശൂർ ജില്ലയിൽ 6.71 ഗ്രാമും എംഡിഎംഎയുമാണ് പിടികൂടിയത്. ക്യാമ്പയിൻ കാലയളവിൽ ഏറ്റവും കൂടുതൽ കഞ്ചാവ് പിടികൂടിയത് (92.49 കിലോ) കോട്ടയം ജില്ലയിൽ നിന്നാണ്. തൃശൂർ ജില്ലയിൽ 21.83 കിലോയും മലപ്പുറം ജില്ലയിൽ 18.98 കിലോയും കഞ്ചാവ് ഇക്കാലയളവിൽ പിടികൂടിയെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: ‘ഭാവനയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്, ഞങ്ങൾ നിറത്തിലെ എബിയെയും സോനയെയും പോലെയാണ്’: ആസിഫ് അലി

shortlink

Related Articles

Post Your Comments

Related Articles


Back to top button