Latest NewsNewsTechnology

ടെലികോം രംഗത്ത് റെക്കോർഡ് നേട്ടവുമായി എയർടെൽ, കൂടുതൽ വിവരങ്ങൾ അറിയാം

രാജ്യത്ത് ഘട്ടം ഘട്ടമായാണ് 5ജി സേവനങ്ങൾ നടപ്പാക്കുന്നത്

രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചതോടെ റെക്കോർഡ് നേട്ടം കൈവരിച്ച് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യത്തെ 30 ദിവസത്തിനുള്ളിൽ 10 ലക്ഷം വരിക്കാരെയാണ് എയർടെൽ സ്വന്തമാക്കിയിരിക്കുന്നത്. 5ജിയുടെ ആരംഭ ഘട്ടത്തിലെ ഈ മുന്നേറ്റം എയർടെലിന് വൻ പ്രതീക്ഷകൾ നൽകുന്നുണ്ട്.

നിലവിൽ, ഡൽഹി, മുംബൈ, വാരണാസി, ചെന്നൈ, ബെംഗളൂരു, സിലിഗുരി, ഹൈദരാബാദ്, നാഗ്പൂർ തുടങ്ങി 8 നഗരങ്ങളിലാണ് എയർടെൽ 5ജി പ്ലസ് സേവനമുള്ളത്. രാജ്യത്ത് ഘട്ടം ഘട്ടമായാണ് 5ജി സേവനങ്ങൾ നടപ്പാക്കുന്നത്. രാജ്യത്തുടനീളം 5ജി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ എയർടെൽ നടത്തുന്നുണ്ട്.

Also Read: നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൊതുജനങ്ങൾക്കായി സമർപ്പിച്ചു

5ജി പിന്തുണയുള്ള മിക്ക ഹാൻഡ്സെറ്റുകളിലും എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ലഭിക്കുന്നതിനാൽ, നിരവധി ഉപയോക്താക്കൾ എയർടെൽ വരിക്കാർ ആയിട്ടുണ്ട്. കൂടുതൽ ബ്രാന്റുകളുടെ ഫോണുകളിലും ഉടൻ തന്നെ 5ജി പ്ലസ് സേവനങ്ങൾ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button