MollywoodLatest NewsKeralaCinemaNewsEntertainment

പോലീസിനെ ഒരുപാട് പേര്‍ക്ക് ഭയമാണ്, എനിക്ക് വേണ്ടി ഒരു ഫില്‍മി അമ്മാവന്‍ ആകേണ്ടെന്ന് ഉദ്യോഗസ്ഥനോട് ഞാൻ പറഞ്ഞു: പാർവതി

വർഷങ്ങളോളം താൻ നേരിടേണ്ടി വന്ന സ്റ്റോക്കിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. തന്റെ ഫ്‌ളാറ്റിൽ തന്നെ കാണാൻ ഒരാൾ വന്ന കാര്യവും അതിനെ തുടർന്ന് സ്റ്റേഷനിൽ കയറിയ കാര്യവും പാർവതി പറയുന്നു. ന്യൂസ് മിനിറ്റിന് വേണ്ടി ചിന്‍മയി അവതാരകയെത്തിയ ഷോയിലായിരുന്നു പാര്‍വതിയുടെ വെളിപ്പെടുത്തല്‍. അതിനെ പേടിച്ച് ഭയന്ന് വിറച്ച് ജീവിക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നുവെന്ന് പാര്‍വതി പറയുന്നു.

പാർവതിയുടെ വാക്കുകൾ:

രണ്ട് പേർ എന്നെ വർഷങ്ങളായി സ്റ്റോക്ക് ചെയ്യുന്നുണ്ട്. എനിക്ക് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് അവിടെ സിസിടിവി ഉണ്ടായിരുന്നു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയുമായി കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി. പോലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്‌റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.

എനിക്ക് രണ്ട് മക്കളുണ്ട്, സ്‌റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്ന് പറഞ്ഞു. പോലീസിനെ ഒരുപാട് പേര്‍ക്ക് ഭയമാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ അദ്ദേഹം പ്രതികരിച്ചത്. എനിക്ക് എന്റെ അവകാശത്തെക്കുറിച്ച് അറിയാം. സാധാരണ ഒരാള്‍ക്ക് അവരുടെ അവകാശത്തെക്കുറിച്ചോ അവര്‍ നില്‍ക്കുന്നത് ശരിയുടെ പക്ഷത്താണോ എന്ന് എന്ന് തിരിച്ചറിയുന്നില്ല. ഒരാള്‍ നിങ്ങളെ സ്‌റ്റോക്ക് ചെയ്യുകയാണെങ്കില്‍ ഒരിക്കലും പരാതി നല്‍കാന്‍ മടിക്കരുത്. നീതി ലഭിക്കുമെന്ന് കരുതിയിട്ടല്ല. പോലീസില്‍ ഒരിക്കല്‍ പരാതി നല്‍കിയപ്പോള്‍, അയാളെ വിളിച്ച് താക്കീത് നല്‍കിയാലോ എന്നാണ് ഒരുദ്യോഗസ്ഥന്‍ ചോദിച്ചത്. എനിക്ക് വേണ്ടി ഒരു ഫില്‍മി അമ്മാവന്‍ ആകേണ്ടെന്ന് ഞാന്‍ പറഞ്ഞു. പരാതി കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരോടും പറയാറുണ്ട്. അത് നമ്മുടെ അവകാശമാണ്’, പാർവതീ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button