നീലേശ്വരം: പ്രായപൂർത്തിയാകാത്ത ഭാര്യ ഗർഭിണിയായതിനെത്തുടർന്ന് യുവാവിനെതിരെ കേസെടുത്ത് പോലീസ്. നീലേശ്വരം പള്ളിക്കരയിലെ മുപ്പത്തെട്ടുകാരനായ യുവാവിനെതിരെയാണ് കേസെടുത്തത്.
ഏതാനും മാസം മുമ്പാണ് യുവാവ് 16 കാരിയെ വിവാഹം കഴിച്ചത്. കഴിഞ്ഞദിവസം ജില്ല ആശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ ചെന്നപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടത്. തുടർന്ന്, പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായ വിവരം ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു.
ഭാര്യാഭർത്താക്കന്മാരാണെന്ന് ദമ്പതികൾ പറഞ്ഞെങ്കിലും പൊലീസിൽ അറിയിക്കേണ്ടതുണ്ടെന്ന് ഡോക്ടർ നിലപാടെടുത്തു. ഇതിനു പിന്നാലെയാണ് പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments