ദീര്‍ഘകാലം ജീവിക്കാനും ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കാനും ആഗ്രഹിക്കുന്നവരാനണ് നമ്മളെല്ലാവരും. എന്നാല്‍ ജീവിത ശൈലി രോഗങ്ങളും മറ്റ് പ്രശ്നങ്ങളും ഇതിന് വിലങ്ങുതടിയാകാറുണ്ട്. ശരിയായ രീതിയിലുള്ള ഭക്ഷണത്തിലൂടെ തന്നെ ദീര്‍ഘായുസ്സ് നേടാനാകും. എങ്ങനെയാണെന്ന് അല്ലേ..ലോന്‍ജെവറ്റി ഡയറ്റ് എന്ന ഭക്ഷണക്രമം ശീലിച്ചാല്‍ മതി.
ധാന്യങ്ങള്‍, പച്ചക്കറികള്‍,പയറുവര്‍ഗങ്ങള്‍, പരിപ്പ്, മറ്റ് ധാന്യങ്ങള്‍ കഴിക്കുന്നവരും റെഡ് മീറ്റ്, ഫാസ്റ്റ് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ ഒഴിവാക്കുകയോ മിതപ്പെടുത്തകയോ ചെയ്യുന്ന സ്ത്രീകളില്‍ ആയുര്‍ ദൈര്‍ഘ്യം 11 വര്‍ഷവും പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 13 വര്‍ഷം വരെ വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 20 വയസില്‍ ആരോഗ്യകരമായ ലോന്‍ജെവറ്റി ഡയറ്റ് ആരംഭിച്ചാലാണ് ഈ റിസള്‍ട്ട് ലഭിക്കുക. 60-ാം വയസ്സിലാണ് ഭക്ഷണക്രമം തുടങ്ങുന്നതെങ്കില്‍ എട്ട് വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്ന് പിഎല്‍ഒഎസ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ദീര്‍ഘ കാലം പൂര്‍ണ ആരോഗ്യവാനായി ജീവിക്കാന്‍ സഹായകമാകുന്ന ഭക്ഷണക്രമമാണ് ലോന്‍ജെവറ്റി ഡയറ്റ്. മാംസാഹാരവും മുട്ടയും പരിമിതപ്പെടുത്തി പ്രാഥമികമായും സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലോന്‍ജെവറ്റി ഡയറ്റ്. അമേരിക്കയിലെ സി ലിയോനാര്‍ഡ് ഡേവിസ് സ്‌കൂള്‍ ഓഫ് ജെറന്റോളജിയിലെ ലോന്‍ജെവറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനുമായ വാള്‍ട്ടര്‍ ലോങ്കോയാണ് ഡയറ്റിന് രൂപം നല്‍കിയത്.
ലോങ്കോയുടെ ഡയറ്റ് പ്ലാന്‍ പ്രകാരം സസ്യാഹാരമാകണം പ്രധാനമായും ദീര്‍ഘായുസിനായി കഴിക്കേണ്ടത്. ഒപ്പം ചെറിയ അളവില്‍ മാംസവും പാലുല്‍പ്പന്നങ്ങളും കഴിക്കണം. ഈ ഭക്ഷണ ക്രമം നിരന്തരം പിന്തുടരുകയും വേണം. കടല്‍ മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍ പറഞ്ഞവ പൂര്‍ണമായി ഒഴിവാക്കാനോ ഉപയോഗം നിയന്ത്രിക്കാനോ കഴിയുന്നില്ലെങ്കില്‍ സസ്യാഹാരം പാകം ചെയ്യുന്നതിനൊപ്പം രുചിയ്ക്കായി ചേര്‍ക്കാവുന്നതാണ്. രുചിയ്ക്ക് പുറമേ ഇവ മെയിന്‍ കോഴ്സായി മാറാന്‍ പാടില്ല. കൊഴുപ്പിന്റെ അളവ് ഇവയില്‍ വളരെയധികം ഉള്ളതിനാലാണ് ഇവ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.
പാലിനും പാല്‍ ഉല്‍പ്പന്നങ്ങളായ ചീസിനും ബട്ടറിനും പകരം ആട്ടിന്‍ പാലും അതില്‍ നിന്നുണ്ടാക്കുന്ന ചീസും തൈരുമൊക്കെ ഉപയോഗിക്കാന്‍ ഡയറ്റ് നിര്‍ദ്ദേശിക്കുന്നു. ആട്ടിന്‍ പാലിലെ ധാതുക്കളും ആന്റി- ഇന്റഫ്ളമേറ്ററി ഗുണങ്ങളുമുള്ളതിനാലാണ് ആട്ടിന്‍ പാല്‍ നിര്‍ദ്ദേശിക്കുന്നത്. വര്‍ഷത്തില്‍ അഞ്ച് വട്ടം ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമിരിക്കുകയും വേണം. ചില നേരങ്ങളില്‍ ഭക്ഷണം ഒഴിവാക്കുന്ന ഉപവാസമാണ് പറയുന്നത്.
ദീര്‍ഘായുസ്സിനുള്ള ഭക്ഷണക്രമം എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തക്കണമെന്നില്ലെന്ന് ലോങ്കോ മുന്നറിയിപ്പ നല്‍കുന്നു.
ഡയറ്റിനൊപ്പം ചിട്ടയായ വ്യായമ രീതികളും ജീവിത ശൈലി തിരഞ്ഞെടുപ്പുകളും ആയുസിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.
Post Your Comments