റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ റിയൽമി 10 സീരീസ് നവംബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. റിയൽമി 10 4ജി, റിയൽമി 10 5ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കുന്നത്. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന പൊതുവായ ഫീച്ചറുകൾ പരിചയപ്പെടാം.
6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത. 90 ഹെർട്സ് റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാവുന്നതാണ്. മീഡിയടെക് ഹീലിയോ 99 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുക. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സീരീസുകൾ വാങ്ങാൻ അവസരം. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ. 50 മെഗാപിക്സൽ ക്യാമറകളും പ്രതീക്ഷിക്കാം.
Post Your Comments