
ചേർത്തല: ചേർത്തലയില്‍ അയൽവാസികളായ യുവാവിനെയും വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം തിരുനല്ലൂർകരിയിൽ തിലകൻ്റെ മകൻ അനന്തകൃഷ്ണൻ (24), തേക്കിൻകാട്ടിൽ ഷാജിയുടെ മകൾ എലിസബത്ത് എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ കണ്ടെത്തിയത്.
ഇവർ രണ്ട് പേരും സുഹൃത്തുക്കളാണ് എന്നാണ് പോലീസ് പറയുന്നത്. എലിസബത്ത് ഹയർസെക്കന്ററി വിദ്യാർത്ഥിനിയാണ്. വീടിന് സമീപം തന്നെയുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments