Latest NewsIndiaNews

തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നിരവധി മരണം

മുംബൈ: മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അദ്ദേഹം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മുംബൈയില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെയുള്ള സംഗോള പട്ടണത്തിന് സമീപം വൈകുന്നേരം 6.45 ഓടെയാണ് അപകടമുണ്ടായത്. 32 തീര്‍ത്ഥാടകര്‍ കോലാപൂര്‍ ജില്ലയിലെ ജതര്‍വാഡിയില്‍ നിന്ന് ക്ഷേത്രനഗരമായ പന്ധര്‍പൂരിലേക്ക് കാല്‍നട യാത്ര നടത്തുന്നതിനിടെയാണ് സംഭവം. സംഘം മൂന്ന് ദിവസം മുമ്പ് കോലാപൂരില്‍ നിന്ന് യാത്ര ആരംഭിച്ചിരുന്നു. സംഗോളയില്‍ എത്തിയപ്പോള്‍ അമിത വേഗതയിലെത്തിയ എസ്യുവി പിന്നില്‍ നിന്നും പാഞ്ഞു കയറുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button