KeralaLatest NewsNewsLife StyleFood & Cookery

ഉള്ളി മണത്താൽ മൂക്കില്‍ നിന്ന് രക്തമൊലിക്കുന്നത് തടയാം! – ചില ഉള്ളി മാഹാത്മ്യങ്ങൾ

കണ്ണ് നീറിക്കുന്ന ഉള്ളിയെ പലരും ഇഷ്ടപ്പെടാറില്ല. ഉള്ളിയുടെ ഗന്ധം മൂലവും ഒരകലം പാലിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാചകം ചെയ്യുമ്പോള്‍ സവാളയുടേയും ഉള്ളിയുടേയും പല ഗുണങ്ങളും നഷ്ടമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹൃദയത്തെ കാക്കുക മാത്രമല്ല ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ഉള്ളിക്ക് കഴിവുണ്ടെന്നതാണ് പ്രധാന കാര്യം. ഉള്ളിക്കും ഒരുപാട് ഗുണങ്ങളുണ്ട്. പല തരത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമ പ്രതിവിധിയാണ് ഉള്ളി കഴിക്കുകയെന്നത്. ഉള്ളി കഴിക്കുന്നതിലൂടെ കുടലുകളിലെ മാലിന്യങ്ങളും വിഷാംശങ്ങളും പുറന്തള്ളുമെന്നതിനാല്‍ മലബന്ധം പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഇല്ല. തൊണ്ട കാറലിനും പനിക്കും വേദനയ്ക്കുമെല്ലാം പഴമക്കാര്‍ ആശ്രയിക്കുന്ന ഒരു മരുന്നുകൂടിയാണ് ഉള്ളി.

പ്രമേഹ രോഗികള്‍ക്ക് ഉത്തമമായ ഒന്നാണ് സവാള. ഉള്ളി ചേര്‍ത്ത സലാഡുകള്‍ ശീലമാക്കാം. ഇന്‍സുലിന്റെ നിര്‍മ്മാണം കൂട്ടുന്നതിനും ഉള്ളി സഹായകമാണ്. ഉള്ളിയില്‍ ആവശ്യത്തിലധികം സള്‍ഫര്‍ അംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അള്‍സര്‍ ‍- ക്യാന്‍സര്‍ വളര്‍ച്ചകള്‍ ഇല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കും. കൂടാതെ ഉള്ളി കഴിക്കുന്നത ബാക്ടീരിയകള്‍ക്കെതിരെ പോരാടാനും യൂറിനറി ഇന്‍ഫെക്ഷന്‍ തടയാനും സഹായകമാണ്. അതുപോലെ ഉള്ളി മണക്കുന്നതു മൂലം മൂക്കില്‍ നിന്ന് രക്തമൊലിക്കുന്നത് തടയാന്‍ സഹായിക്കുമാത്രേ.

നിത്യേന ഉള്ളി കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിരക്ക് കുറക്കാന്‍ സാധിക്കും. പച്ച ഉള്ളി ശീലമാക്കുന്നത് ഹൃദയ രോഗങ്ങളില്‍ നിന്ന് നമ്മെ കാത്തു രക്ഷിക്കും. രക്തധമനികള്‍ രോഗത്തിന് അടിപ്പെടാതെ സംരക്ഷിക്കാനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഇല്ലാതാക്കാനും ഉള്ളി കഴിക്കുന്നത് മൂലം സാധ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button