KeralaLatest NewsNewsBusiness

കേരളത്തിന്റെ സ്വന്തം ‘പിക്മി’ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം

യാത്രക്കാർക്ക് പുറമേ, ഡ്രൈവർമാർക്കും പിക്മിയിലൂടെ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും

കൊച്ചി: കുറഞ്ഞ കാലയളവിനുള്ളിൽ ഭൂരിഭാഗം ജനങ്ങളും ഉപയോഗിച്ച സേവനങ്ങളിൽ ഒന്നാണ് ഓൺലൈൻ ടാക്സി. നിരവധി ടാക്സി ഭീമന്മാർ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ഈ മേഖലയിൽ കേരളത്തിന്റെ സ്വന്തം ‘പിക്മി’ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, നിരവധി സേവനങ്ങളാണ് പിക്മി വാഗ്ദാനം ചെയ്യുന്നത്. ഓൺലൈൻ ടാക്സി മേഖലകളിൽ നിലനിൽക്കുന്ന ചൂഷണങ്ങൾ ഒരു പരിധി വരെ തടയുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

നിലവിലുളള ഓൺലൈൻ ടാക്സി കമ്പനികൾ നൽകുന്നതിലും മികച്ച സേവനവും സാമ്പത്തിക നേട്ടവും ഉറപ്പുവരുത്താൻ കഴിയുമെന്നതാണ് പിക്മിയുടെ പ്രധാന പ്രത്യേകത. കാക്കനാട് ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഎംടി ടെക്നോളജീസ് എന്ന ഐടി കമ്പനിയാണ് പിക്മിയുടെ രൂപകൽപ്പനയ്ക്ക് പിന്നിൽ.

Also Read: ‘സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ..?’: രതീഷ് രഘുനന്ദൻ

‘ഓൺലൈൻ ടാക്സി മേഖലകളിൽ ലഭ്യമായിട്ടുള്ള എല്ലാ സൗകര്യവും പിക്മിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി ചൂഷണങ്ങൾ നിലനിൽക്കുന്ന മേഖലയായതിനാൽ, അവ പരമാവധി ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തും’, കമ്പനി ചെയർമാൻ മാത്യു ജെയിംസ് പറഞ്ഞു. യാത്രക്കാർക്ക് പുറമേ, ഡ്രൈവർമാർക്കും പിക്മിയിലൂടെ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button