പുതിയ ക്രെഡിറ്റ് കാർഡ് സംവിധാനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ. ഇത്തവണ ഇന്ത്യൻ സൈനികർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ക്രെഡിറ്റ് കാർഡുകളാണ് ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ആർമി യോദ്ധ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ബാങ്ക് പുറത്തിറക്കിയത്. ഇതോടെ, ഇന്ത്യൻ സൈനികർക്ക് മാത്രമായി പ്രത്യേക ആനുകൂല്യങ്ങൾ ഈ ക്രെഡിറ്റ് കാർഡിലൂടെ നേടാൻ സാധിക്കും.
മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ, ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡും എറണാകുളം ജനറൽ മാനേജരുമായ ശ്രീജിത്ത് കൊട്ടാരത്തിൽ എന്നിവർ ചേർന്നാണ് സൈനികർക്കുള്ള ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. തിരുവനന്തപുരം മിലിറ്ററി സ്റ്റേഷനിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്. ഈ സേവനം എല്ലാ സൈനികർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
Also Read: തുലാവർഷം ശക്തമായി തുടരും: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത
Post Your Comments