തൃശ്ശൂര്‍: തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത് 4 പേർ. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന് പൊലീസ് അറിയിച്ചു.
പട്ടിക്കര സ്വദേശികളായ റബീഹ്, റിൻഷാദ്, റാഷിദ്, എന്നിവരാണ് മൂന്നുപേർ. ഇന്ന് പുലർച്ചെയാണ് ഡിവൈഎഫ്ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദീന് നേരെ ആക്രമണമുണ്ടായത്. അക്രമത്തിന് പിന്നിൽ എസ്‍ഡിപിഐ പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചിരുന്നു.
Post Your Comments