കരിമുകൾ: കാർബൺ കമ്പനിക്കു സമീപം വാടക വീട് കേന്ദ്രീകരിച്ചു നടന്ന പോലീസ് റെയ്ഡിൽ 11 ലഹരി മരുന്നും ആയുധങ്ങളുമായി പിടിയില്‍. 11 ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്.
34,000 രൂപ, ലഹരി മരുന്ന്, ആയുധം എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. കൊച്ചി സിറ്റി ഡാൻസാഫ് സ്ക്വാഡും അമ്പലമേട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകിട്ട് വളഞ്ഞ പോലീസിനെ പ്രതികൾ ആയുധങ്ങളുമായി നേരിട്ടു.
2 പോലീസുകാർക്കു പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അസം സ്വദേശികളായ മുബിൾ ഹുസൈൻ (35 ), സാദുൽ ഇസ്‌ലാം (40), രാജീവ് ബുൾ (21), ഹബീബ് റഹ്മാൻ (38), സക്കീർ ഹുസൈൻ(30), അബ്ദുൽ അലി (30), ഹബീബ് റഹ്മാൻ (36), മുക്ദിദുൽ ഇസ്‌ലാം (27), അസീബുള്ള (30), ഐനൂൽ അബ്ദുല്ല (20), നിയാസുൽ റഹ്മാൻ (40) എന്നിവരെയാണ് പിടികൂടിയത്. റെയ്ഡിനിടെ ഒട്ടേറെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
പ്രദേശവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇവിടെ വൻ തുക വച്ച് ചീട്ടു കളിക്കാൻ എത്താറുള്ളതായാണു പോലീസിന് ലഭിച്ച വിവരം. ഈ മേഖലയിൽ ലഹരി മരുന്നു വിൽപനയും പണം വച്ചുള്ള ചീട്ടുകളിയും വ്യാപകമാണ്.
Post Your Comments