Latest NewsKeralaNews

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം 60 ആക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി എകീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ പ്രായം ആയിരുന്നു. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്കും പുതിയ ഉത്തരവ് ബാധകമല്ല. ഇവിടങ്ങളിലെ പെന്‍ഷന്‍ പ്രായം പഠിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Read Also: കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠനത്തിലും മിടുക്കി, ഒപ്പം ഇംഗ്ലീഷ് ഹൊറര്‍ സിനിമകളുടെ ആരാധികയും

ഇതോടെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാക്കാന്‍ സാദ്ധ്യതയുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പുതിയ തൊഴില്‍ അവസരങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നതിനാല്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടുവരുമെന്നതില്‍ സംശയമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button