CinemaMollywoodLatest NewsKeralaNewsEntertainment

അന്ന് ആ മുലക്കച്ച കെട്ടി ആ സിനിമ ചെയ്തിരുന്നുവെങ്കിൽ ഞാൻ സൂപ്പർ നായിക ആയേനെ, ഭർത്താവ് വരെ നിർബന്ധിച്ചിരുന്നു: രമാ ദേവി

കൊച്ചി: കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രമാ ദേവി. വർഷങ്ങളായുള്ള അഭിനയ ജീവിതത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് തുറന്നു പറയുകയാണ് താരം ഇപ്പോൾ. തനിക്ക് വരുന്ന കഥാപാത്രങ്ങൾ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും താൻ ചെയ്യുമെന്ന് നടി പറയുന്നു. ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ ചെയ്യാറില്ലെന്നും, അത്തരം വേഷങ്ങൾ ചെയ്യാൻ ഒരിക്കലും തോന്നിയിട്ടില്ലെന്നും നടി പറയുന്നു. ആ തീരുമാനം കൊണ്ട് പിജി വിശ്വംഭരൻ സാറിന്റെ നല്ലൊരു സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തുന്നു.

‘എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം പോസിറ്റീവ് ആണോന്നോ നെഗറ്റീവ് ആണോന്നോ നോക്കാറില്ല. അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ പറ്റുന്നത് എന്തുണ്ട് അതാണ് ഞാൻ നോക്കാറുള്ളത്. ഒരു ആർട്ടിസ്റ്റിനുള്ളിൽ എന്തൊക്കെ പ്രതിഭകൾ ഉണ്ടെന്ന് തിരിച്ചറിയാൻ ഒരു സംവിധായകന് സാധിക്കും. ആർട്ടിസ്റ്റിനും അതേ കുറിച്ച് ബോധം ഉണ്ടാവും. അങ്ങനെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മൾ പോസിറ്റീവ് ക്യാരക്ടർ മാത്രമേ ചെയ്യുകയുള്ളു എന്ന് വിചാരിക്കാൻ പാടില്ല. ചില കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. എന്നോട് ഗ്ലാമറസ് റോൾ ചെയ്യണം എന്ന് പറഞ്ഞാൽ ഞാൻ ചെയ്യില്ല. ചില പടങ്ങളിൽ അത്തരം വേഷങ്ങൾ എന്നെ തേടി വന്നിരുന്നു. ചെയ്യാൻ പറഞ്ഞാൽ പറ്റില്ലെന്ന് തന്നെ ഞാൻ പറയും.

ഗ്ലാമറസ് റോളുകൾ ചെയ്താൽ എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ ഒന്നുമില്ല. പക്ഷേ ഞാനത് ചെയ്യില്ല എന്നത് എന്റെ ഒരു കാഴ്ചപാടാണ്. പിന്നെ എന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോൾ ചെയ്യാൻ പറ്റുന്നത് അല്ല. ഞാനൊരു ആവറേജ് ആണ്. ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാൻ പറ്റില്ല. എന്റെ ഒരു ശരീരപ്രകൃതത്തിന് പറ്റുന്ന റോളുകൾ ചെയ്യാനാണ് എനിക്കിഷ്ടം. അങ്ങനെയേ ഞാൻ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ എനിക്ക് ഇഷ്ടമല്ല. അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. പിജി വിശ്വംഭരൻ സാറിന്റെ പടമാണ്. അതിൽ നല്ലൊരു വേഷത്തിലേക്കാണ് എന്നെ വിളിച്ചത്. അതിൽ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് സാർ എന്നോട് പറഞ്ഞിരുന്നു.

അന്നേരം തന്നെ ‘സാർ, എനിക്ക് അത് വേണ്ടെന്നും ചെയ്യാൻ പറ്റില്ലെ’ന്നും ഞാൻ പറഞ്ഞു. ‘നല്ലൊരു ആർട്ടിസ്റ്റല്ലേ നിങ്ങൾ. ഈ റോൾ ചെയ്താൽ അത് നിങ്ങൾക്കൊരു ബ്രേക്ക് ആവുമെന്നും’ സാർ പറഞ്ഞിരുന്നു. അതിന് മുൻപ് സാറിന്റെ ആഗ്നേയം എന്നൊരു സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിലൊരു നല്ല വേഷമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാർ എന്നെ വിളിച്ചെങ്കിലും ഞാൻ താൽപര്യം പ്രകടിപ്പിച്ചില്ല. എന്റെ ഭർത്താവും എന്നെ നിർബന്ധിച്ചിരുന്നു. പക്ഷേ ഞാൻ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തത്’, നടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button