എരുമപ്പെട്ടി: ഭിന്നശേഷിക്കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. തയ്യൂർ അറങ്ങാശ്ശേരി വീട്ടിൽ ജോസഫിനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പൊലീസ് ആണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനിയെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണവും മറ്റും വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച ശേഷം ഹോട്ടലിന്റെ പിൻവശത്തെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Read Also : ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പൈനാപ്പിൾ ഇങ്ങനെ കഴിയ്ക്കൂ
സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ദിവസം പെൺകുട്ടിയും കൂട്ടുകാരും ഇതേ ഹോട്ടലിൽ എത്തി 600 രൂപയുടെ ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണത്തിന്റെ പൈസ കിട്ടാതെ വന്നപ്പോൾ കുട്ടിയുടെ കൂടെ വരാറുള്ള പ്രായമുള്ള ആളെ തിരക്കി ഹോട്ടലുടമ വീട്ടിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് വിദ്യാർത്ഥിനിയുടെ വീട്ടുകാർ സംഭവം അറിയുന്നത്.
എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments