COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 327 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. തിങ്കളാഴ്ച്ച 327 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 278 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം കണ്ടെയ്നർ ലോറിയിയിൽ ഇടിച്ചു

822,459 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 808,445 പേർ രോഗമുക്തി നേടി. 9,407 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 89 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ദേശീയ ഐക്യദിനം: ഇന്ത്യയുടെ ഉരുക്കു മനുഷ്യനെക്കുറിച്ച് അറിയാത്ത ചില വസ്തുതകൾ മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button