Latest NewsKeralaNews

17കാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം: പ്രതി പിടിയിൽ, പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി

കണ്ണൂര്‍: ഇരിട്ടിയില്‍ 17 കാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53) ആണ് പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button