റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങണമെന്ന് സൗദി അറേബ്യ. സൗദി ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 90 ദിവസമാണ് നിലവിൽ ഉംറ വിസകളുടെ കാലാവധി. കാലാവധി അവസാനിച്ച ശേഷം സൗദിയിൽ തുടരുന്നത് ചട്ടലംഘനമായി കണക്കാക്കുമെന്നും അതിനാൽ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി ഉംറ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങണമെന്ന് മന്ത്രാലയം അറിയിച്ചു.
ഉംറ വിസകളുടെ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി മന്ത്രാലയം നേരത്തെ ഉയർത്തിയിരുന്നു. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്കും ഈ തീരുമാനം ബാധകമാകുന്നതാണെന്ന് സൗദി ഹജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments