ഇറ്റേവൻ: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ വന്‍ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. തിക്കിലും തിരക്കിലും പെട്ട് ഇതുവരെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 151 പേര്‍ മരിച്ചു. നൂറ്റിയൻപതോളം പേര്‍ക്ക് പരുക്കേറ്റു. രു ലക്ഷത്തിലധികം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. ചികിത്സയിൽ കഴിയുന്ന അന്‍പതിലേറെ പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ അധികവും കൗമാരക്കാരായ വനിതകളാണ്. 19 വിദേശികളും മരിച്ചെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ അറിയിച്ചു.
സോളിലെ ഇത്തായ്വോനിലാണ് ദുരന്തമുണ്ടായത്. പ്രധാന ആഘോഷവേദിയായ ഇത്തായ്വോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകൾ തള്ളിക്കയറിയതാണ് അപകടകാരണമെന്നാണ് പറയുന്നത്. പതിനായിരങ്ങള്‍ തടിച്ചുകൂടിയ ആഘോഷങ്ങള്‍ക്കിടെ തിരക്കില്‍പെട്ട് ഹൃദയസ്തംഭനമുണ്ടായാണ് മരണങ്ങളിലേറെയും. ദക്ഷിണ കൊറിയയിലെ എക്കാലത്തെയും വലിയ അപകടങ്ങളിലൊന്നായി ഇതിനെ കണക്കാക്കാം.
മേഖലയില്‍ ദുരന്തനിവാരണ സേനയെ വിന്യസിക്കാന്‍ പ്രസിഡന്‍റ് യൂണ്‍ സുക് യോള്‍ ഉത്തരവിട്ടു. പ്രസിഡന്‍റ് ദുരന്തസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവരുടെ വൈദ്യ പരിചരണത്തിനും മരിച്ചവരുടെ ശവസംസ്കാര ചടങ്ങുകൾക്കും സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്‌കില്ലാതെ നടന്ന ഹാലോവീൻ ആഘോഷമാണ് ദുരന്തത്തിലേക്ക് എത്തിയത്. ജനക്കൂട്ടം ആദ്യം നല്ല ഉത്സാഹത്തോടെയും ശാന്തതയോടെയും ആയിരുന്നു ആഘോഷത്തിൽ പങ്കെടുത്തത്. എന്നാൽ, പിന്നീട് ഇത് അപകടത്തിലേക്ക് കലാശിക്കുകയായിരുന്നു.
Post Your Comments