Latest NewsNewsIndia

ജമേഷ മുബീന്‍ സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്പ് വരെ വാടകയ്ക്ക് താമസിച്ചിരുന്നു : നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍ സ്‌ഫോടനം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൊടുവിലെന്ന് പൊലീസ് റിപ്പോര്‍ട്ട്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൊടുവിലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിയില്‍ മരിച്ച ജമേഷ മുബീന്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്പ് വരെ വാടകയ്ക്ക് താമസിച്ചിരുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ദേശീയ അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയേക്കും.

Read Also: ദക്ഷിണകൊറിയയിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു: ഇതുവരെ 151 മരണം

ജമേഷ മുബീന്‍ കൊണ്ടുവന്ന കാര്‍ പൊട്ടിത്തെറിച്ച സംഗമേശ്വരം ക്ഷേത്രത്തിന് സമീപത്ത് ഒരു മാസം മുന്‍പ് വരെ ഇയാള്‍ താമസിച്ചിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുബീന്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ ഇത് സ്ഥിരീകരിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പിടിയിലായ ആറുപേരും റിമാന്‍ഡിലാണ്. കേസില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. അന്വേഷണം ആരംഭിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button