കോട്ടയം: കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പ്പോയ പ്രതി അറസ്റ്റിൽ. ഉദയനാപുരം തേനാമറ്റം ഭാഗം കണിയാടത്ത് സുധീഷി(39) നെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2018-ല്‍ ആണ് സംഭവം. ഇയാൾ വൈക്കത്ത് മോഷണക്കേസില്‍ അറസ്റ്റിലാകുകയും തുടര്‍ന്ന്, കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു. തുടർന്ന്, കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വിവിധ കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതിനൊടുവില്‍ ഇയാൾ പിടിയിലാവുകയായിരുന്നു. എസ്എച്ച്ഒ കൃഷ്ണന് പോറ്റിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments