കൊച്ചി: കേരളത്തില്‍ തുലാവര്‍ഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തില്‍ കനത്ത മഴ. എംജി റോഡില്‍ കടകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. ഓടകള്‍ നിറഞ്ഞു കവിഞ്ഞ് റോഡില്‍ വെള്ളം മുട്ടിനൊപ്പം എത്തി. കടവന്ത്ര, പനമ്പള്ളി നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഇടറോഡുകളിലും വെള്ളക്കെട്ടുണ്ടായി. ഈ പ്രദേശങ്ങളില്‍ ഗതാഗത തടസ്സം രൂക്ഷമായി.
അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം മുതല്‍ പാലക്കാട് വരെ ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പുണ്ട്.
മഴ മുന്നറിയിപ്പുള്ള ജില്ലകള്‍
ഒക്ടോബര്‍ 30: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്
ഒക്ടോബര്‍ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
നവംബര്‍ 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
നവംബര്‍ 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം
Post Your Comments