തിരുവനന്തപുരം: തുലാവര്‍ഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരദേശ മേഖലയിലും ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരദേശ മേഖലയിലും ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട വടക്ക് കിഴക്കന്‍ കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല.
Read Also: ഷാരോണിന്റെ ദുരൂഹ മരണം, കാമുകിയോട് ഹാജരാകണമെന്ന് അന്വേഷണ സംഘം
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്.
തെക്കന്‍ കേരളത്തില്‍ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലയില്‍ നിന്ന് ആരംഭിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
Post Your Comments