Latest NewsNewsLife Style

തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നെല്ലിക്ക: ഉപയോഗിക്കേണ്ട വിധം ഇങ്ങനെ…

പോഷകങ്ങള്‍ ധാരാളം അടങ്ങിയതും വി​റ്റാ​മി​ൻ സി​ ഏറ്റവും കൂടുതൽ അടങ്ങിയതുമായ  ഒരു ഫലമാണ് നെല്ലിക്ക. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ബി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക നല്ലതാണ്.

നെല്ലിക്കയുടെ ചില എന്തൊക്കെയാണെന്ന് അറിയാം…

പ​തി​വാ​യി നെ​ല്ലി​ക്ക ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹാ​യിക്കും. അ​തു​പോ​ലെ​ത​ന്നെ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത് സഹായിക്കും.

നെ​ല്ലി​ക്ക​യി​ലെ ഇ​രു​മ്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഹീമോഗ്ലോബി​ൻ കൂട്ടുന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അതുവഴി വിളര്‍ച്ച തടയാനും ഇവ സഹായിക്കും.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

വി​റ്റാ​മി​നുകളും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും സ​ഹാ​യിക്കും.

നെ​ല്ലി​ക്ക​യി​ലെ കാത്സ്യം  എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിന് നല്ലതാണ്. ഭ​ക്ഷ​ണ​ത്തി​ലെ മ​റ്റ് പോ​ഷ​ക​ങ്ങ​ളെ ശ​രീ​ര​ത്തി​ലേയ്​ക്ക് വ​ലി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തി​നും നെ​ല്ലി​ക്ക സ​ഹാ​യിക്കും.

തലമുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിൻ സി കൊളാജൻ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.  താരന്‍ അകറ്റാനും ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button