Latest NewsKeralaNews

ഒരു വർഷക്കാലം കൊണ്ട് പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകൾ വഴി ഉണ്ടായ വരുമാനം 4 കോടി രൂപ: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഒരു വർഷക്കാലം കൊണ്ട് പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകൾ വഴി ഉണ്ടായ വരുമാനം 4 കോടി രൂപ. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. 2021 നവംമ്പർ മാസം ഒന്നാം തീയതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഷാരോണിന്റെ ദുരൂഹ മരണം, കാമുകിയോട് ഹാജരാകണമെന്ന് അന്വേഷണ സംഘം

റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തെ ജനങ്ങൾ ഫലപ്രദമായാണ് ഉപയോഗിച്ചത്. എല്ലാദിവസവും റസ്റ്റ് ഹൗസുകളിൽ ബുക്കിംഗ് വന്നു. അര ലക്ഷത്തിലധികം പേർ ഓൺലൈനിലൂടെ റൂം ബുക്ക് ചെയ്തു. കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ജനങ്ങൾക്ക് നൽകാനായെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരു വർഷം
4 കോടി വരുമാനം.

2021 നവംമ്പർ മാസം ഒന്നാം തീയ്യതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നത്.

റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തെ ജനങ്ങൾ ഫലപ്രദമായാണ് ഉപയോഗിച്ചത്. എല്ലാദിവസവും റസ്റ്റ് ഹൗസുകളിൽ ബുക്കിംഗ് വന്നു. അര ലക്ഷത്തിലധികം പേർ ഓൺലൈനിലൂടെ റൂം ബുക്ക് ചെയ്തു.കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ജനങ്ങൾക്ക് നൽകാനായി.

ഇതിന്റെ ഭാഗമായി ഒരു വർഷക്കാലം കൊണ്ട് നാല്‌കോടിയോളം രൂപയാണ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകൾ വഴി ഉണ്ടായ വരുമാനം.

Read Also: വാ​ട്സാ​പ്പി​ലൂ​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button