Latest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവിന് 35 വർഷം കഠിന തടവ് 

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. 35 വർഷം കഠിന തടവിന് ആണ് വിധിച്ചത്. തൊടുപുഴ കോടിക്കുളം ചെറുതോട്ടുങ്കൽ മക്കു പാറയ്കൽ ആൽബിൻ ആന്റണിയെയാണ് ശിക്ഷിച്ചത്.

തൊടുപുഴ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇത് കൂടാതെ ഒരു ലക്ഷത്തി എൺപതിനായിരം രൂപ പിഴയും അടയ്‌ക്കണം.

2016 നവംബർ 18 നാണ് കേസിനാസ്പദമായ സഭവം നടന്നത്. മുത്തശ്ശിയോടൊപ്പം താമസിച്ചുവരികയായിരുന്നു പെൺകുട്ടി. കുട്ടിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. വീടിന്റെ ജനൽ കമ്പി തകർത്താണ് പ്രതി വീട്ടിൽ കയറിയത്.

വിചാരണയ്‌ക്കിടെ ഒളിവിൽ പോയ പ്രതിയുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button