ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ കനത്ത ഇടിവ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ സ്മാർട്ട്ഫോൺ കച്ചവടം 9.7 ശതമാനമാണ് കുറഞ്ഞത്. ഇതോടെ, കച്ചവടം 301.9 ദശലക്ഷം യൂണിറ്റായി ചുരുങ്ങി. ഇന്റർനാഷണൽ ഡാറ്റാ കോർപ്പറേഷന്റെ വേൾഡ് വൈഡ് ക്വാർട്ടർലി മൊബൈൽ ഫോൺ ട്രാക്കറാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ഇത്തവണ ആപ്പിൾ മാത്രമാണ് സ്മാർട്ട്ഫോൺ വിപണിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളത്. മറ്റെല്ലാ മുൻനിര കമ്പനികളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ ഇടിവ് നേരിട്ടിട്ടുണ്ട്. ആപ്പിൾ 1.6 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ സാംസംഗിന്റെ വിഹിതത്തിൽ 7.8 ശതമാനവും, ഷവോമിയുടെ വിഹിതത്തിൽ 8.6 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഓപ്പോ, വിവോ എന്നീ കമ്പനികൾ യഥാക്രമം 22.3 ശതമാനം, 22.1 ശതമാനം ഇടിവ് നേരിട്ടു.
Also Read: സപ്ലൈകോ ഓഫീസില്‍ മോഷണം : മൂന്ന് പേർ പിടിയിൽ
വർദ്ധിച്ചുവരുന്ന ചിലവുകൾ, ഡിമാൻഡ് കുറവ് തുടങ്ങിയ ഘടകങ്ങളാണ് സ്മാർട്ട്ഫോൺ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. കൂടാതെ, ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യ ഭീതിയും വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്.
Post Your Comments