NewsBusiness

സ്ഥിര നിക്ഷേപകർക്ക് സന്തോഷ വാർത്ത, പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് ഈ ബാങ്ക്

15 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനമാണ് പലിശ നിരക്ക്

സ്ഥിര നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഇത്തവണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പലിശ നിരക്ക് ഉയർത്തുന്നത്. ഇതോടെ രണ്ടു കോടി രൂപയിൽ താഴെയുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും ഇനി ഉയർന്ന പലിശ ലഭിക്കും. പുതുക്കിയ നിരക്കുകൾ അറിയാം.

ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനവും, രണ്ടാഴ്ച മുതൽ ഒരു മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനവും പലിശ ലഭിക്കുന്നതാണ്. 2 മാസം കാലാവധിയുള്ള നിക്ഷേപങ്ങൾക്കും, 3 മാസം കാലാവധിയുള്ള നിക്ഷേപങ്ങൾക്കും യഥാക്രമം 3.50 ശതമാനം, 4.50 ശതമാനം എന്നിങ്ങനെയാണ് പലിശ ലഭിക്കുക. 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 6 മാസം മുതൽ 9 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനമാണ് പലിശ ലഭിക്കുക. 9 മാസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കുന്നതാണ്.

Also Read: തുലാവർഷം നാളെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: നവംബർ രണ്ട് വരെ ഇടിയോടുകൂടിയ മഴക്ക് സാധ്യത 

15 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനമാണ് പലിശ നിരക്ക്. 18 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.15 ശതമാനം പലിശ ലഭിക്കുന്നതാണ്. 18 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.15 ശതമാനം പലിശ ലഭിക്കും. 21 മാസം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.15 ശതമാനം പലിശ നിരക്ക് ലഭിക്കും.

2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനവും, 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനമാനവുമാണ് പലിശ നിരക്ക്. 5 വർഷം 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.20 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button