പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. ക്യാഷ് ഓൺ ഡെലിവറിയിലൂടെ സാധനങ്ങൾ ബുക്ക് ചെയ്യുന്നവർ ഇനി അധിക പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം, ഹാൻഡ്ലിംഗ് ഫീസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ, നിരവധി പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ പണം അടയ്ക്കാൻ സാധിക്കും. അത്തരത്തിൽ ‘ക്യാഷ് ഓൺ ഡെലിവറി’ എന്ന പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോഴാണ് അധിക തുക നൽകേണ്ടത്.
500 രൂപയ്ക്ക് താഴെ ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് മാത്രമാണ് അധിക തുക ഈടാക്കുക. അതേസമയം, 500 രൂപയ്ക്ക് മുകളിൽ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുമ്പോൾ ഡെലിവറി ഫീസ് ഈടാക്കില്ല. ഹാൻഡ്ലിംഗ് ഫീസിൽ നിന്ന് ഇളവുകൾ നേടാൻ ഉപഭോക്താക്കൾ ഓൺലൈൻ പേയ്മെന്റ് നടത്തിയാൽ മതിയാകും. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ഫോൺപേ എന്നിവ മുഖാന്തരം ഓൺലൈനായി പേയ്മെന്റുകൾ നടത്താൻ സാധിക്കും.
Post Your Comments