ജോലി സമയത്തിന്റെ പകുതിയിലധികം നേരവും കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ നോക്കിയിരിക്കുന്നവരാണ് ഇന്ന് നല്ലൊരു ശതമാനം പേരും. ജോലി കഴിഞ്ഞാലും ടിവിയും മൊബൈലുമൊക്കെയായി സ്‌ക്രീന്‍ സമയം തുടരും. ഇത് കണ്ണിനും കാഴ്ചശക്തിക്കും നല്ല തോതില്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ഇതിനിടയിലും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ഇതിന് സഹായകമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്.
ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
മുട്ടയില്‍ അടങ്ങിയിരിക്കുന്ന ല്യുടെയ്ന്‍, വൈറ്റമിന്‍ എ എന്നിവയടക്കമുള്ള വൈറ്റമിനുകളും പോഷണങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. പാകം ചെയ്‌തോ പച്ചയ്‌ക്കോ ഒക്കെ മുട്ട കഴിക്കാവുന്നതാണ്.
ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും യുപിയിലും ഹിമാചലിലുമൊക്കെ കാണപ്പെടുന്ന ബുദ്ധന്റെ കൈപ്പഴം എന്ന വിചിത്ര രൂപിയായ പഴവും കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ബുദ്ധന്റെ നീളമേറിയ കൈവിരലുകളെ അനുസ്മരിപ്പിക്കുന്നതിനാലാണ് ഈ പഴത്തിന് ബുദ്ധാസ് ഹാന്‍ഡ് എന്ന പേരു വന്നത്. സിട്രസ് കുടുംബത്തില്‍പ്പെട്ട ഈ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. കണ്ണുകളിലെ റെറ്റിനയിലുള്ള സൂക്ഷ്മരക്തവാഹിനികളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
സാലഡ്, ജ്യൂസ്, തോരന്‍ എന്നിങ്ങനെ പല തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് കാരറ്റ്. കാരറ്റില്‍ വൈറ്റമിന്‍ എയ്ക്ക് പുറമേ ബീറ്റ കരോട്ടിനും അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളിലെ അണുബാധയെയും മറ്റ് ഗുരുതരമായ നേത്രപ്രശ്‌നങ്ങളെയും തടയുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും സഹായകമായ പോഷണങ്ങളാണ് വൈറ്റമിന്‍ ഇയും ഒമേഗ ഫാറ്റി ആസിഡും. ഇത് രണ്ടും അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടും നട്‌സുമെല്ലാം കാഴ്ചശക്തിക്ക് ഉത്തമമാണ്. എന്നാല്‍ ഇവയില്‍ കാലറിയും അധികമായിരിക്കുന്നതിനാല്‍ ചെറിയ അളവില്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
Post Your Comments