കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഹോട്ടലിൽ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പോലീസ് പിടികൂടി. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേകിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പരിശോധനയില്‍ ഇവരില്‍ നിന്നും 89,720 രൂപ പോലീസ് പിടിച്ചെടുത്തു.
വിവിധ ഹോട്ടലുകളിൽ വാടകകൂടിയ മുറികൾ ബുക്ക് ചെയ്താണ് സംഘം ചീട്ടുകളിക്കാറുള്ളത്. പോലീസിന് സംശയം തോന്നാതിരിക്കാനായി നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ ആണ് ഇവർ ചീട്ടുകളിക്കായി തിരഞ്ഞെടുക്കുക. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ റൂമുകളും ബുക്ക് ചെയ്യാറുണ്ടെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. ചീട്ടുകളിയിൽ ആകൃഷ്ടരായി പലർക്കും വാഹനങ്ങളും വീടും വരെ വിൽക്കേണ്ടിവന്നവരുണ്ടെന്ന് പോലീസ് പറയുന്നു.
വരും ദിവസങ്ങളിലും പോലീസ് പരിശോധന തുടരുമെന്ന് കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേക് പറഞ്ഞു. കസബ പോലീസ് സീനിയർ സി.പി.ഒമാരായ സുധർമ്മൻ, അരുൺ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments