
ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടം ക്ഷേത്രത്തിന് മുന്‍പിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്‍ പല തവണ കേരളത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇയാള്‍ എത്തിയത് ചികിത്സയ്ക്ക് വേണ്ടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വി. ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിറകില്‍ മറ്റ് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചികിത്സയുടെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇട്ടിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.
ചില സ്ഥാപനങ്ങള്‍ തകര്‍ക്കാനും കൂട്ടക്കുരുതി നടത്താനും ഭീകരസംഘം പദ്ധതി ഇട്ടിരുന്നതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികള്‍ പ്രതികള്‍ ഓണ്‍ലൈനായി വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പ്രതികള്‍ മറ്റെന്തൊക്കെ വാങ്ങി എന്ന് കണ്ടെത്തുന്നതിനായി ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്ന് പോലീസ് വിശദാംശങ്ങള്‍ ശേഖരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments