KeralaLatest NewsNews

നരബലി കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫിയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്

കാട്ടാനകളുടെ ജഡം വെട്ടിമുറിച്ച് എല്ലും മറ്റും വേര്‍തിരിച്ചെടുക്കുന്നതില്‍ വിദഗ്ദ്ധനായ ഷാഫി, അനായാസം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചെടുത്തു

കൊച്ചി: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ബലിയര്‍പ്പിക്കാന്‍ ഉപയോഗിച്ചത് ഒരേ വെട്ടുകത്തിയെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി. മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശപ്രകാരം ഭഗവല്‍ സിംഗാണ് (68) മൂര്‍ച്ചയേറിയ വെട്ടുകത്തി വാങ്ങിയത്. ഷാഫിയാണ് രണ്ട് പേരെയും കൊന്നത്.

Read Also: ഞങ്ങള്‍ പാകിസ്ഥാന്‍കാര്‍ക്ക് ഒരു ശീലമുണ്ട്, തിരിച്ചടികളില്‍ തളരാതെ തിരിച്ചുവരും: പാക് പ്രധാനമന്ത്രി

കത്തി വാങ്ങിയ ഭഗവല്‍ സിംഗും ഭാര്യ ലൈലയും ആഭിചാര ക്രിയകള്‍ക്കായി ഒരുക്കങ്ങള്‍ നടത്തി കാത്തിരുന്നു. കാട്ടാനകളുടെ ജഡം വെട്ടിമുറിച്ച് എല്ലും മറ്റും വേര്‍തിരിച്ചെടുക്കുന്നതില്‍ വിദഗ്ദ്ധനായ ഷാഫി, അനായാസം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചെടുത്തു. ഭഗവല്‍ സിംഗിന്റെ വീട്ടിലെ കത്തിയും മറ്റുമാണ് മാംസം വേര്‍തിരിക്കാന്‍ ഉപയോഗിച്ചത്. സേലം ധര്‍മ്മപുരി സ്വദേശിനി പദ്മം (52), കാലടിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ വടക്കാഞ്ചേരി വാഴാനി സ്വദേശി റോസ്ലി (49) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്.

റോസ്ലിയുടെ കൊലപാതകം അന്വേഷിക്കുന്ന കാലടി പൊലീസ് ആയുധം കണ്ടെത്താനുണ്ടെന്നാണ് ഇന്നലെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പയുന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.

തിരുവല്ലയിലെ ഒരു കുടുംബത്തിനായുള്ള പൂജയ്ക്ക് സഹായിയെ വേണമെന്ന് വിശ്വസിപ്പിച്ചാണ് റോസ്ലിയെ ഷാഫി ഇലന്തൂരിലെത്തിച്ചത്. ഇവരെയാണ് ആദ്യം ബലിനല്‍കിയത്. ഈ ആഭിചാരക്രിയ ഫലം കണ്ടില്ലെന്ന് വിശ്വസിപ്പിച്ചാണ് പദ്മയെയും കൊന്നത്. റോസ്ലി ഒറ്റയ്ക്ക് ചങ്ങനാശേരിയില്‍ എത്തിയെന്നും അവിടെ നിന്ന് ഷാഫിയുടെ വാഹനത്തില്‍ കയറി ഇലന്തൂരിലേക്ക് പോയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button