മിലാൻ: വടക്കൻ ഇറ്റലിയിലെ സൂപ്പർമാർക്കറ്റിലുണ്ടായ കത്തിക്കുത്തിൽ ഒരു മരണം. മിലാനിനടുത്തുള്ള അസാഗോ പട്ടണത്തിലാണ് ആക്രമണം ഉണ്ടായത്. നാല് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ആർസെനൽ ഫുട്ബോൾ താരം പാബ്ലോ മാരിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2020 മുതൽ ആർസെനലിൽ നിന്ന് ലോണിൽ ഇറ്റാലിയൻ ക്ലബ് മോൻസയിൽ കളിക്കുകയായിരുന്നു പാബ്ലോ മാരി.
എന്നാല്‍, പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട്. പാബ്ലോയുടെ നില ഗുരുതരമല്ലെന്ന് ഏജന്‍റും വിശദമാക്കി. ഭാര്യയ്ക്കും മകനൊപ്പവും ഷോപ്പിംഗിന് എത്തിയതായിരുന്നു പാബ്ലോ. മകനെ ട്രോളിയില്‍ ഇരുത്തി ഭാര്യയ്ക്കൊപ്പം സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് അക്രമം നടന്നത്. പാബ്ലോ മാരിയുടെ പുറത്താണ് കുത്തേറ്റിട്ടുള്ളത്. വളരെ വേഗത്തിലായിരുന്നു അക്രമം നടന്നതെന്നും സാക്ഷികള്‍ പറയുന്നു.
46 കാരനായ ആക്രമിയെ പൊലീസ് പിടികൂടി. എന്താണ് ആക്രമണ കാരണമെന്ന് വ്യക്തമല്ല. മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് ആക്രമിയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം 6.30ഓടെയാണ് അക്രമം നടന്നതെന്നാണ് റിപ്പോർട്ട്.
Read Also:- ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം ഏതെന്നറിയാം
സൂപ്പര്‍മാര്‍ക്കറ്റിലെ കാഷ് കൗണ്ടറിലുണ്ടായിരുന്ന 30കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ കഴുത്തിനാണ് കുത്തേറ്റത്. ഷോപ്പിംഗ് സെന്‍ററില്‍ നിന്ന് നിലവിളിയും ബഹളവും പെട്ടന്ന് ഉയരുകയായിരുന്നുവെന്നാണ് സാക്ഷികള്‍ പ്രതികരിക്കുന്നത്. ഷോപ്പിംഗ് സെന്‍റ്റിലുണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ച് അക്രമിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
Post Your Comments