Latest NewsNewsLife StyleHealth & Fitness

മുടി കൊഴിച്ചിൽ അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി

തലമുടി കൊഴിച്ചിലും താരനും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നം ആണ്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എന്ത് വഴി പരീക്ഷിക്കാനും എല്ലാവരും തയ്യാറാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.

എന്നാൽ, നിത്യജീവതത്തില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാൻ സാധിക്കും. തലമുടി സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Read Also : കശ്മീരുമായി ബന്ധപ്പെട്ട് നെഹ്റു ചെയ്ത മണ്ടത്തരങ്ങൾ തിരുത്തിയത് മോദി: കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി

കുളി കഴിഞ്ഞ് ഉടന്‍ നനഞ്ഞിരിക്കുന്ന തലമുടി ചീവുന്ന ശീലം മിക്കവർക്കും ഉണ്ട്. എന്നാല്‍ ഇത് തലമുടിക്ക് അത്ര നല്ലതല്ല. അതിനാല്‍ നനഞ്ഞ തലമുടിയെ ഉണങ്ങാന്‍ നേരം കൊടുക്കുക എന്ന ശീലം പിന്തുടരേണ്ടതാണ്. മുടിയിഴകള്‍ എല്ലായ്പ്പോഴും ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച്‌ ഉണക്കുന്ന ശീലവും ഉപേക്ഷിക്കുക. ദിവസവും പത്ത് മിനിറ്റില്‍ കൂടുതല്‍ തലമുടി ചീവരുത്.

മൂന്നുമാസം കൂടുമ്പോള്‍ മുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി തലമുടി വളരാനും വളരെയധികം സഹായകരമാകും.

തലമുടി ദിവസവും ഷാംപൂ ഉപയോഗിച്ച്‌ കഴുകുന്ന ശീലം ഒഴിവാക്കണം. ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. തലമുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ തെരഞ്ഞെടുക്കുകയും വേണം. ഷാംപൂ ഉപയോ​ഗിച്ച് കഴിഞ്ഞാല്‍ കണ്ടീഷണര്‍ ഉപയോഗിക്കാൻ മറക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button