കേരളം കലകളുടെ നാടാണ്. ദേശ സംസ്കാരങ്ങളും ജാതിമത വ്യത്യാസങ്ങളും നിറഞ്ഞു നിൽക്കുന്നതും അതെ സമയം ഒത്തു ചേരലിന്റെ മഹത്വവും സ്വാതന്ത്ര്യവും വിളിച്ചോതുന്ന നിരവധി കലകളുടെ ഈറ്റില്ലമാണ് കേരളം. വടക്കൻ മലബാറിലെ തെയ്യം, തെക്കൻ മലബാറിലെ തിറയാട്ടം മധ്യതിരുവിതാംകൂറിലെ പടയണി ഇവയൊക്കെ കേരളത്തിലെ തനത് കലകളാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി വീടുകളിലും അമ്പലങ്ങളിലും നിറഞ്ഞു നിന്ന ഈ കലാരൂപങ്ങൾ അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. കേരളീയ കലകൾ എന്നത് കേവലം വിനോദമോ വിദേശികളെ ആകർഷിക്കാനുള്ളതോ ആയി മാറിക്കഴിഞ്ഞു.
read also: കേരളപ്പിറവി: ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
ഹിന്ദു കലാരൂപങ്ങൾ, മുസ്ലിം കലാരൂപങ്ങൾ, ക്രിസ്ത്യൻ കലാരൂപങ്ങൾ തുടങ്ങി ഓരോ മതവിഭാഗത്തിനും അവരുടേതായ തനത് കലാരൂപങ്ങൾ ഉണ്ട്. ആചാരങ്ങളിലും ആഘോഷങ്ങളിലും നിറഞ്ഞു നിൽക്കുന്ന കലകളെ ദൃശ്യകല, പ്രകടന കല എന്നിങ്ങനെ പ്രധാനമായും രണ്ടായി തിരിക്കാം.
കഥകളി, മോഹിനിയാട്ടം, കൃഷ്ണനാട്ടം,കേരളനടനം, ചാക്യാർകൂത്ത് പടയണി,തെയ്യം, പഞ്ചവാദ്യം, തുള്ളൽ, തിറ,തീയാട്ടം,ഗരുഡൻ തൂക്കം,പൂരക്കളി,മുടിയേറ്റ്,കളരി, കുമ്മാട്ടി കളി, കൂടിയാട്ടം, പരിച കളി,സർപ്പം തുള്ളൽ, പുള്ളുവൻ പാട്ട്,കതിരുകാള നൃത്തം,പൂതനും തിറയും,പൊറാട്ട്,കാക്കാരിശ്ശി നാടകം,ഒപ്പന, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, കളമെഴുത്ത്,അറബനമുട്ട്,വട്ടപ്പാട്ട്,കോൽക്കളി, മാർഗ്ഗംകളി, ചവിട്ടുനാടകം, എന്നിവ കേരളത്തിന്റെ തനത് കലാരൂപങ്ങളാണ്.
Post Your Comments