![](/wp-content/uploads/2022/10/untitled-8-10.jpg)
കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധവശാൽ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ആവള പെരിഞ്ചേരിക്കടവിനടുത്തുള്ള ബഷീറിന്‍റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം, കണ്ണൂരിൽ കാപ്പ ചുമത്തി നാട് കടത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പൊന്നിയം സ്വദേശി വിഥുനെ ആണ് എറണാകുളത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയ നൈരാശ്യത്തെ തുടർന്ന് വിഥുൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജിലാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments